ചോറ്റാനിക്കര : ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വഗ്രാമം പട്ടികയിൽ.ദേശീയട്രൈബൂണലിന്റെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ 20 ഗ്രാമ പഞ്ചായത്തുകളെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെഭാഗമായാണ് ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമമാക്കാൻ സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത് ഒക്ടോബർ 24 പ്രഖ്യാപനം നടത്തും.വെള്ളിയാഴ്ച 3മണിക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: റീസ് പുത്തൻവീടന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് രമണി ജനകൻ ഉദ്ഘാടനം ചെയ്യും