കൊച്ചി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കുമ്പളം ബ്ളോക്ക് കൺവെൻഷനും അനുസ്മരണവും പുരസ്കാര വിതരണവും പനങ്ങാട് കാമോത്ത് ദേവസ്വം ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ ജില്ലാ സെക്രട്ടറി കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എ. പപ്പൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി ആന്റണി പുരസ്കാരം വിതരണം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ളസ് നേടിയ പനങ്ങാട് വി.എച്ച്.എസ്.എസിലെ ആറ് വിദ്യാർത്ഥികളെയും കുമ്പളം ആർ.പി.എം.എച്ച്.എസിൽ നിന്ന് കൂടുതൽ എ പ്ളസ് ലഭിച്ച രണ്ട് വിദ്യാർത്ഥികളെയും കാഷ് അവാർഡും പുരസ്കാരവും നൽകി ആദരിച്ചു.
കുമ്പളം ബ്ളോക്ക് സ്ഥാപക നേതാക്കളായ കെ.എം.ഡി. നമ്പ്യാർ, കെ. മോഹനമേനോൻ, പി.കെ.പി കർത്ത, കെ.ശാർങ് ഗധരൻ, എം.എ. അലിക്കുഞ്ഞ്, എ.ആർ രവീന്ദ്രൻ എന്നിവരെ അനുസ്മരിച്ച് രക്ഷാധികാരി പി.ഒ ജോർജ് പ്രഭാഷണം നടത്തി. ജി.ശാരദാദേവി, കെ.എ. ജസ്റ്റിൻ, വി.പി. പ്രകാശൻ, ടി.എൻ. വിജയകുമാരി, വി.എം. രഘുപതി, ബ്ളോക്ക് സെക്രട്ടറി കെ.കെ. സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി പി.എൽ. അന്ത്രയോസ് എന്നിവർ സംസാരിച്ചു.