മൂവാറ്റുപുഴ:അഖിലേന്ത്യ കിസാൻ സഭ എറണാകുളം ജില്ലാ കൺവെൻഷൻ ശനിയാഴ്ച രാവിലെ 9.30ന് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഹാളിൽ നടക്കും. നാളെ രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘം ചെയർമാൻ ടി.എം.ഹാരിസ് സ്വാഗതം പറയും, ജില്ലാ സെക്രട്ടറി കെ.എം.ദിനകരൻ റിപ്പോർട്ട് അവതരിപ്പിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു, എൽദോ എബ്രഹാം എം.എൽ.എ, മുൻഎം.എൽ.എ ബാബുപോൾ, കിസാൻ സഭ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എൻ.രവീന്ദ്രൻ, മാത്യൂ വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ചിത്രഭാനു, ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ, നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, രമ ശിവശങ്കരൻ, വി.എം.തമ്പി എന്നിവർ സംസാരിക്കും.