കൊച്ചി: എറണാകുളം ഒബ്റോൺ മാളിൽ നടന്ന അണ്ടർ 17 ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ ബംഗാളിന്റെ ഇന്റർനാഷണൽ മാസ്റ്റർ നീലാഷ് സാഹയും (9.5 പോയിന്റ്,​ 11 റൗണ്ടിൽ)​ പെൺകുട്ടികളുടെ വിഭാഗത്തിൽ ബംഗാളിന്റെ തന്നെ സമൃദ്ധാഘോഷും (8.5 പോയിന്റ്,​ 11 റൗണ്ടിൽ)​ ചാമ്പ്യന്മാരായി. ആരോന്യാക് ഷോഷ്,​ ഉൽസബ് ചാറ്റർജി (ഇരുവരും ബംഗാൾ)​,​ അർജുൻ ഗുപ്ത (ഡൽഹി)​ എന്നിവർ ഓപ്പൺ വിഭാഗത്തിലും സലോനിക സൈന (ഒറീസ)​,​ കല്യാണി. ബി (ആന്ധ്ര)​ ,​ ജ്യോത്സന.എൽ (തമിഴ്നാട്)​ എന്നിവർ പെൺകുട്ടികളുടെ വിഭാഗത്തിലും രണ്ടു മുതൽ നാലുവരെ സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ ചെസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് നാട്ടകം അദ്ധ്യക്ഷത വഹിച്ചു. ഒബ്റോൺ മാൾ ജനറൽ മാനേജർ ജോജി ജോൺ ഉദ്ഘാടനം ചെയ്തു. ഫോർ ക്യൂൻസ് ചെസ് ഡയറക്ടർമാരായ മിനി എലിസബത്ത് ജോർജ്,​ സന്ധ്യ കൃഷ്ണകുമാർ എന്നിവർ സമ്മാനദാനം നടത്തി.