കൊച്ചി: സോലസ് ചാരിറ്റീസ് സംഘടിപ്പിക്കുന്ന റൺ വാക്ക് റൗണ്ട് ദ ക്ളോക്ക് എന്ന പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സൗലസ് കൊച്ചി ഇന്ന് കൂട്ടനടത്തം നടത്തും. ജി.സി.ഡി.എ ഗ്രൗണ്ടിൽ വൈകിട്ട് 4ന് പ്രൊഫ.എം.കെ സാനുവിന്റെ സാന്നിദ്ധ്യത്തിൽ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഫ്ളാഗ് ഒഫ് ചെയ്യും.