കിഴക്കമ്പലം: കിഴക്കമ്പലം പോഞ്ഞാശേരി റോഡിലെ മങ്കുഴി പാലത്തിനു സമീപത്തെ ചെറുതോടിനു കുറുകെയുള്ള കലുങ്കിന്റെ കരിങ്കൽക്കെട്ട് തകർന്ന് മാസങ്ങളായിട്ടും നടപടിയില്ല. വാഹനത്തിരക്കേറിയ റോഡാണിത്. തോടിനരികിൽ പുല്ല് വളർന്നതോടെ കലുങ്കിന് താഴെയുള്ള തോട് കാണാനാകാത്ത സ്ഥിതിയാണ്. ഇത് അപകടം വരുത്തിവയ്ക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. മുൻകരുതലായി ഇവിടെ ടാർ വീപ്പകൾ നിരത്തിയിരിക്കുകയാണ്. അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.