കിഴക്കമ്പലം: പട്ടിമറ്റത്തിനു സമീപം കുളത്തിൽ അകപ്പെട്ട പശുവിന് പട്ടിമറ്റം ഫയർഫോഴ്‌സ് രക്ഷകരായി. കൈതക്കാട് എരപ്പുംപാറയിൽ വാലയിൽ വീട്ടിൽ ജോർജിന്റെ പശുവാണ് പറമ്പിലെ ചുറ്റുമതിലില്ലാത്ത കുളത്തിൽ അകപ്പെട്ടത്. വീട്ടുകാർ പശുവിനെ കരയ്ക്കുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ ടി.സി. സാജുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സെത്തി രക്ഷപെടുത്തി. ഇന്നലെ രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം.