നെടുമ്പാശേരി: ചെങ്ങമനാട് മർച്ചന്റ്സ് അസോസിയേഷൻ പൊതുജനങ്ങൾക്കായി ഒരു വർഷം നീണ്ട് നിൽക്കുന്ന സൗജന്യ ആരോഗ്യസുരക്ഷാ, ചികിത്സ, ബോധവത്ക്കരണ പദ്ധതിക്ക് തുടക്കമായി. കൊച്ചി ഐ.കെയർ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.പി. തര്യൻ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് ടി.എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ വർഗീസ് പദ്ധതി വിശദീകരിച്ചു. വാർഡ് അംഗം വി.എൻ. സജീവ്കുമാർ, അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി.എസ്. ബാലചന്ദ്രൻ, കെ.വി. വിജയൻ, കെ.എ. അഷറഫ്, കെ.എ. ഷാജി, ബീന സുധാകരൻ, സുനിത ഹരിദാസ്, രജിത ലാലു തുടങ്ങിയവർ സംസാരിച്ചു. ഡോ.എസ്. ശശികുമാർ ക്യാമ്പിന് നേതൃത്വം നൽകി.