ആലുവ: മാർക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്) ആലുവ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന പി.ഡി.പത്മനാഭൻ നായരുടെ ആറാം ചരമവാർഷികം ആചരിച്ചു.
അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.കെ.മുരളി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം കെ.ആർ. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.കെ.ചന്ദ്രൻ, വി.പി. ജോർജ്ജ്, എം.ഒ. ജോൺ, എ. ഷംസുദീൻ, എ.പി. ഉദയകുമാർ, എം.സി.പി.ഐ (യു) നേതാക്കളായ പി.എ. അബ്ദുൾ സമദ്, എം.കെ. വിജയൻ, കെ.പി. ഗോവിന്ദൻ, ഇടപ്പഒളി ബഷീർ, കെ.കെ. അംബിക ദേവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി കെ. സുബ്രഹ്മണ്യൻ സ്വാഗതവും ആർ.കെ. സലിം നന്ദിയും പറഞ്ഞു.