കൊച്ചി: വൈദ്യുതി, വെള്ളക്കരം വർദ്ധനയ്ക്കെതിരെ ബി.ജെ.പി എറണാകുളത്ത് ഡി.എച്ച് റോഡിലെ കെ.എസ്.ഇ.ബി അസി.എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഒഴിഞ്ഞ കുടവും റാന്തൽ വിളക്കുമേന്തി പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.എറണാകുളം മണ്ഡലം അദ്ധ്യക്ഷൻ സി.ജി.രാജഗോപാൽ സംസാരിച്ചു.
ബി.ജെ.പി നേതാക്കളായ കെ.ജി. ബാലഗോപാൽ, പി.എൽ. ആനന്ദ്, മിനി.ആർ.മേനോൻ, ഡോ. ജലജാ ആചാര്യ, അഡ്വ.രമാദേവി തോട്ടുങ്കൽ, ടി.എസ്. രാജൻ, ഡി.ജയദീപ്, കെ. വാസുദേവ പൈ, ആർ.സത്യനാരായണൻ, ലക്ഷ്മികാന്ത് ഭട്ട്, ടി.കെ. നാരായണ സ്വാമി, കെ. ശങ്കരനാരായണൻ, കെ.കെ.ഗുണവതി, സുമാ മധു, പ്രീതി രാജ് എന്നിവർ പങ്കെടുത്തു.