എടപ്പാൾ: പ്രവർത്തനം തുടങ്ങി മൂന്നു പതിറ്റാണ്ട് തികയുംമുമ്പ് ഒരു ലക്ഷം പ്രസവമെന്ന ചരിത്രനേട്ടവുമായി എടപ്പാൾ ഹോസ്പിറ്റൽസ്. 1990 ജനുവരി 31ന് ആരംഭിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ 29 വർഷം പിന്നിട്ടപ്പോൾ കോഴിക്കോട്ടുകാരിയായ ശ്രീജിത മനോജിന് പിറന്ന കുഞ്ഞാണ് ഒരു ലക്ഷം എന്ന നേട്ടത്തിലേക്ക് ആശുപത്രിയെ ഉയർത്തിയതെന്ന് ഹോസ്പിറ്റൽ എക്സി. ഡയറക്ടർ ഡോ. കെ.കെ.ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു.
മൂവായിരത്തോളം ഇരട്ടകളും എഴുനൂറിലധികം ട്രിപ്പ്ലറ്റുകളും അപൂർവമായി നാലു കുട്ടികളും ആശുപത്രിയുടെ നേട്ടത്തിൽപ്പെടുന്നു.
കുട്ടികളില്ലാത്തവർക്കായി ആരംഭിച്ച വന്ധ്യതാ വിഭാഗത്തിൽ പിറന്ന പതിനായിരത്തോളം കുഞ്ഞുങ്ങൾ ഉൾപ്പെടെയാണിത്. ഒരു ലക്ഷം പ്രസവം നടന്നതിന്റെ പ്രഖ്യാപനവും പുതുതായി ആരംഭിക്കുന്ന അത്യാധുനിക ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനവും ശനിയാഴ്ച 10.30ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിക്കും.
ആശുപത്രി മാനേജിംഗ് ഡയറക്ടർ ചിത്ര ഗോപിനാഥ്, സി.ഇ.ഒ ഗോകുൽ ഗോപിനാഥൻ, ജനറൽ മാനേജർ ആത്മജൻ പള്ളിപ്പാട്, മാനേജർ കെ.രവീന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.