കൊച്ചി: തൃപ്പുണിത്തുറ തെക്കുംഭാഗം ശാഖയിലെ ഡോ. പല്പു കുടുംബയോഗ യൂണിറ്റ് വനിതാസംഘത്തിന്റെ ആറാം വാർഷികപൊതുയോഗവും കുടുംബസംഗമവും നാളെ (ശനി) ഉച്ചയ്ക്ക് 2ന് കുടുംബയോഗ യൂണിറ്റ് പ്രാർത്ഥനാലയത്തിൽ നടക്കും. തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്യും. ഡോ. എസ്. ലാലിമോൾ അദ്ധ്യക്ഷയാകും. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. ഹിൽപാലസ് സ്റ്റേഷൻ സി.ഐ രാജ്കുമാർ, യൂണിറ്റ് സെക്രട്ടറി കാർത്തികേയൻ അടിയോടത്ത്, രത്നമണി സുധീന്ദ്രൻ, വിമല മുരളീധരൻ, മിനി ബാബു എന്നിവർ സംസാരിക്കും. ചന്ദ്രിക മോഹനൻ കണക്ക് അവതരിപ്പിക്കും. തൃപ്പുണിത്തുറ നഗരസഭ ഡവലപ്മെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷ രാജേന്ദ്രൻ വിദ്യാഭ്യാസ അവാർഡും മുനിസിപ്പൽ കൗൺസിലർ രമ സന്തോഷ് വാർഷികോപഹാരവും വിതരണം ചെയ്യും.