ആലുവ: സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുൻ ജനപ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ഫോർമർ പഞ്ചായത്ത് ആൻഡ് കൗൺസിലേഴ്‌സ് അസോസിയേഷൻ ഓഫ് കേരള ആവശ്യപ്പെട്ടു. നിരന്തര അവഗണനയിൽ പ്രതിഷേധിച്ച് നിയമസഭാ സമ്മേളന സമയം ധർണ്ണ നടത്താനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എൻ.എ. അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വട്ടിയൂർക്കാവ് ജയകുമാർ, തിരുവല്ലം ജയകുമാർ, കെ.കെ. ജിന്നാസ്, കെ. രവീന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു.