അങ്കമാലി.ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ താലൂക്ക്‌തല വായനാപക്ഷാചരണ സമാപനവും,ഐ.വി. ദാസ് അനുസ്മരണവും പാലിശ്ശേരിയിൽ നടന്നു. എസ്. എൻ ഡി. പി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദൻ ഐ.വി.ദാസ് അനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗൺസിൽ സ്റ്റേറ്റ് കമ്മിറ്റിയംഗം ടി.പി. വേലായുധൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, വൈസ് പ്രസിഡന്റ് കെ. ആർ. ബാബു, താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.കെ. സുരേഷ്,പഞ്ചായത്ത് അംഗങ്ങളായ കെ. പി. അനീഷ്, മേരി ആന്റണി, ഗ്രന്ഥശാല ഭാരവാഹികളായ പി.കെ. അച്ചുതൻ, കെ..കെ. മുരളി,മിഥുൻ ടി.എസ്,ദേവിനന്ദന,ഗംഗ,അഭിരാമി എന്നിവർ സംസാരിച്ചു.