കൊച്ചി: ഹ്രസ്വചിത്ര പുരസ്കാരമേളയായ എസ്.എം.എ.കെ മൂന്നാമത് അവാർഡ് നൈറ്റിന് അബുദാബി വേദിയാകും. മികച്ച നവാഗത സംവിധായകൻ, സംവിധായിക എന്നിവർക്ക് ആഗസ്റ്റ് 2ന് അബുദാബിയിൽ നടക്കുന്ന ഫിനാലെയിൽ പുരസ്കാരം നൽകും. എസ്.എം.എ.കെ 2019ലേക്കുള്ള എൻട്രികൾ ജൂലായ് 15 വരെ സ്വീകരിക്കും. സംവിധായകരായ റോഷൻ ആൻഡ്രൂസ്, സിദ്ധിഖ്, പ്രൊഡ്യൂസർ ഡോ. എ.വി അനൂപ് മെഡിമിക്സ് എന്നിവർ മുഖ്യ ഉപദേഷ്ടകരായുള്ള എസ്.എം.എ.കെ 2019ന്റെ വിധികർത്താക്കൾ സംവിധായകരായ പത്മകുമാർ, മഹേഷ് നാരായണൻ, മിഥുൻ മാനുവൽ തോമസ് എന്നിവരാണ്.