കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിട്ടി പെൻഷനേഴ്സ് അസോസിയേഷൻ എം.ഡി ഓഫീസ് പടിക്കലും അതോറിട്ടി ജില്ലാ ആസ്ഥാനങ്ങളിലും 18ന് ധർണ നടത്തും. ശമ്പള, പെൻഷൻ പരിഷ്കരണ കുടിശിക ഉടൻ നൽകുക, വാട്ടർ അതോറിട്ടിയുടെ പെൻഷൻ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുക, സർക്കാരിന്റെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ വാട്ടർ അതോറിട്ടി പെൻഷൻകാരെ ഉൾപ്പെടുത്തുക, തുടങ്ങിവെച്ച കുപ്പിവെള്ള പദ്ധതി പൂർത്തിയാക്കി നടപ്പിലാക്കുക തുടങ്ങിയവയാണ് അവശ്യങ്ങൾ. അസോ. സംസ്ഥാന കമ്മറ്റി യോഗത്തിൽ പ്രസിഡന്റ് ആർ. ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി. കൃഷ്ണൻകുട്ടി നായർ റിപ്പോർട്ട് അവതരിപ്പിച്ചു.