മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ ലോക ജനസംഖ്യദിനം ആഘോഷിച്ചു. മനുഷ്യച്ചങ്ങല, പോസ്റ്റർ പ്രദർശനം, പോസ്റ്റർ രചനാ മത്സരം, ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ റോണി മാത്യു, ഡോ. അബിത രാമചന്ദ്രൻ, റനിത ഗോവിന്ദ്, സമീർ സിദ്ദീഖി .പി, വിനോദ് ഇ.ആർ, പൗലോസ്.ടി, കൃഷ്ണപ്രിയ, ശ്രീകല. ജി, ചിത്ര ആർ.എസ്, സൗമ്യ ടി.എസ്, ഹണി സന്തോഷ്, ഷീബ എം.ഐ, രതീഷ് വിജയൻ, അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.