മൂവാറ്റുപുഴ: ഐ.എം.എ മദ്ധ്യമേഖലാ സമ്മേളനം മൂവാറ്റുപുഴയിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ശാഖാ പ്രസിഡന്റ് ഡോ.പി.കെ. വിനോദ് , സംസ്ഥാന സെക്രട്ടറി, ഡോ. സുൾഫി, സന്തുല ട്രസ്റ്റ് ആശുപത്രി ഡയറക്ടർ ഫാ. എഡ്വേർഡ് ജോർജ്, മൂവാറ്റുപുഴ ശാഖാ സെക്രട്ടറി വിനോദ് എസ് .നായർ, ഡോ. എൻ.എസ്.ഡി രാജു, ഡോ. എൻ. ദിനേശ്, ഡോ. ബേബിജോൺ, ഡോ. ബിനോയ് കുര്യാക്കോ, ഡോ. അലക്‌സ് ഇട്ടിച്ചെറിയ എന്നിവർ പ്രസംഗിച്ചു.