കൊച്ചി : ചരക്ക് ഗതാഗതരംഗത്ത് സംസ്ഥാനത്തിന്റെ നാഴികക്കല്ലായി പ്രവർത്തിക്കുന്ന പാർസൽ മേഖല ഡീസൽ , പെട്രോൾ വിലവർദ്ധന കാരണം പ്രതിസന്ധിയിലാണെന്ന് കേരള ഡോർ പാഴ്‌സൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.ടി.സി കുഞ്ഞുമോൻ ,സെക്രട്ടറി കെ.എസ്. ബേബി എന്നിവർ പറഞ്ഞു. ഉപഭോക്തൃ സംസ്ഥാനമായ കേരളം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.