കൊച്ചി : മുളവുകാട് വടക്കുംഭാഗം മഹല്ല് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., സി.ബി.എസ്.ഇ. പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കെ.കെ. മുഹമ്മദ് മെമ്മോറിയൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. മഹല്ല് ഹാളിൽ നടന്ന ചടങ്ങിൽ അമീന സുധീർ, എം.എസ് .ഇനായത്ത്, അമ്നാ ഫാത്തിമ, വി.എസ്. ഷാഹിന, കെ.ജെ. റജൂല, പി.എ. മുഹമ്മദ് ഇർഷാദ് എന്നീ വിദ്യാർത്ഥികൾ ഇഗ്നോ തിരുവനന്തപുരം മേഖലാകേന്ദ്രം അസി. രജിസ്ട്രാർ കെ.എം.നസറുദ്ദീനിൽ നിന്ന് അവാർഡ് സ്വീകരിച്ചു. മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് ജനാബ് അബ്ധുൾ നാസർ ബാഫക്കി തങ്ങൾ സംസാരിച്ചു. ഈ വർഷം ഹജ്ജിനു പോകുന്നവർക്കുള്ള പഠനക്ളാസും യാത്രഅയയപ്പുമുണ്ടായിരുന്നു.