കാലടി: മലയാറ്റൂർ - കാലടി റോഡിന്റെ വീതീ കൂട്ടുന്ന കേസിലെ കോടതി വിധി നടപ്പാക്കുന്ന നടപടിയുടെ മേൽ കളക്ടറേറ്റിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടന്നു. ചർച്ചയിൽ രണ്ട് മാസത്തിനകം തീരുമാനമെടുക്കാൻ എ.ഡി.എം വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കെ എസ് ഇ ബി (പെരുബാവൂർ, പി. ഡബ്ല്യു.ഡി, ( റോഡ്സ് അങ്കമാലി)സൂപ്രണ്ടിംഗ് എൻജിനീയർ (റോഡ്സ് ആൻഡ് ബ്രിഡ്ജസ് ), ആലുവ, അസി.എക്സി.എൻജിനീയർ ( കെ. എസ്.ഇ.ബി കാലടി ) , മലയാറ്റൂർ അസി.എക്സി.എൻജിനീയർ (കെ എസ്.ഇ ബി.) കാലടി, മലയാറ്റൂർ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, ഡപ്യൂട്ടി തഹൽസീൽദാർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രണ്ട് മാസത്തിനുള്ളിൽ വിധി നടപ്പാക്കാൻ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ എഡിഎമ്മിന് ഉറപ്പ് നൽകി. ജില്ലാ തലത്തിലുള്ള എല്ലാ സഹകരണവും എഡി എം ഉദ്യോഗസ്ഥ്ഥർക്ക് ഉറപ്പ് നൽകി. ഹർജിക്കാരായ ടി.ഡി.സ്റ്റീഫൻ, രാധാകൃഷ്ണൻ ചെങ്ങാട്ട്, നെൽസൺ മാടവന, എ.കരീം മീരാൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കാലടി ടൗൺ മുതൽ മലയാറ്റൂർ അടിവാരം വരെ പുറമ്പോക്ക് ഭൂമിയെടുത്ത്, കാനകൾ നിർമ്മിച്ച് ,വൈദ്യുതി, ടെലഫോൺ പോസ്റ്റുകൾ നീക്കം ചെയ്ത് ബിഎം ബിസി നിലവാരത്തിൽ റോഡ് വീതി കൂട്ടി നിർമ്മിക്കുവാനാണ് കോടതി വിധി.