മൂവാറ്റുപുഴ: മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് സെക്രട്ടറി എം.എൽ. ഉഷയ്ക്ക് യാത്രഅയപ്പ് നൽകി. ബാങ്ക് ഹാളിൽ ചേർന്ന യാത്രഅയപ്പ് സമ്മേളനം കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ അഡ്വ. ജോർജ് കെ.കുരുവിള അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ ഉഷയ്ക്ക് മെമന്റോയും സ്‌നേഹോപഹാരവും നൽകി. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ, യു.ആർ. ബാബു, ബാബു ഐസക്ക്, പി.എം. സലിം, മറിയം വി, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ദേവരാജൻ, ഇൻസ്‌പെക്ടർ ജയ്‌മോൻ എന്നിവർ സംസാരിച്ചു.