കൊച്ചി : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫറൻറലി ഏബിൾഡ് പേഴ്സൺസ് വെൽഫയർ ഫെഡറേഷന്റെ നേതൃത്വത്തിൽ ആഗസ്ത് 21 സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും നടത്തും. ധർണ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
പതിനായിരത്തിൽപ്പരംപ്പേർ പങ്കെടുക്കുമെന്ന് ഡി.എ.ഡബ്ളു.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പരശുവയ്ക്കൽ മോഹനനും, ജനറൽ സെക്രട്ടറി ഒ.വിജയനും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.