തൃപ്പൂണിത്തുറ : കൊച്ചി കണയന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ മാനവവിഭവശേഷി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മന്നം സ്മൃതി മന്ദിരത്തിൽ ദ്വിദിന വിവാഹപൂർവ കൗൺസലിംഗ് ഇന്ന് തുടങ്ങും. എൻ.എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.എം. ഗോവിന്ദൻകുട്ടി ഇന്ന് രാവിലെ 9 ന് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് പി. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഡോ. സനേഷ് ചോലക്കാട്, ഡോ. ബി. ജയപ്രകാശ്, പ്രതാപചന്ദ്രൻ നായർ, ഡോ. ചന്ദ്രശേഖരൻ നായർ, വി. മുരളീധരൻ തുടങ്ങിയവർ ക്ലാസ് നയിക്കും.