പൂത്തോട്ട: ശ്രീനാരായണ ഗ്രന്ഥശാല ബാലവേദി സംഘടിപ്പിക്കുന്ന ബാലോത്സവം ഇന്ന് രാവിലെ 10 ന് ശ്രീനാരായണ ഗ്രന്ഥശാലാ ഹാളിൽ നടക്കും. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു അദ്ധ്യക്ഷത വഹിക്കും. ഡോ. പി.ആർ. റിഷിമോൻ, ഡോ. വി.എം. രാമകൃഷ്ണൻ, ടി.സി. ഗീതാദേവി എന്നിവർ പങ്കെടുക്കും. യു.പി - ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് 14 ഇനങ്ങളിലാണ് കലാ സാഹിത്യ മത്സരങ്ങൾ. വിജയികളെ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ ബാലോത്സവത്തിൽ പങ്കെടുപ്പിക്കും.