ആലുവ: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ആലുവ യൂണിയൻ ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് 'അദ്വൈതം' ജൂലായ് 28ന് രാവിലെ ഒമ്പത് മുതൽ തോട്ടയ്ക്കാട്ടുര പ്രിയദർശിനി ടൗൺ ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി അനിത്ത് മുപ്പത്തടം എന്നിവർ അറിയിച്ചു.

എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, അരുൺ തോപ്പിൽ, പി.പി. സനകൻ, സജീവൻ ഇടച്ചിറ, നിബിൻ നൊച്ചിമ, ലത ഗോപാലകൃഷ്ണൻ, ബിന്ദു രതീഷ്, വൈഷ്ണവി ബൈജു എന്നിവർ സംസാരിക്കും. രാവിലെ 10.30ന് കെ.ജി. ശ്രീജിത്തും ഉച്ചയ്ക്ക് രണ്ടിന് അഡ്വ. രാജൻ മഞ്ചേരിയും ക്ളാസെടുക്കും.