മൂവാറ്റുപുഴ: ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് ക്ഷീര കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. തീറ്റപ്പുൽകൃഷി, അസോള കൃഷി, ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, അഞ്ച് കിടാരി യൂണിറ്റ്, പത്ത് കിടാരി യൂണിറ്റ് എന്നീ പദ്ധതികൾക്കാണ് ധനസഹായം അനുവദിക്കുന്നത്. കറവയന്ത്രം വാങ്ങുന്നതിനുള്ള ധനസഹായം, നിലവിലുള്ള ഡയറി യൂണിറ്റുകൾക്കുള്ള അവശ്യാധിഷ്ഠിത ധനസഹായം, എന്നീ പദ്ധതികൾക്കും അപേക്ഷിക്കാം. ക്ഷീര കർഷകർ അടുത്തുള്ള ക്ഷീര സഹകരണ സംഘങ്ങളിലോ ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റുകളിലോ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ 20നകം സമർപ്പിക്കണമെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.