അങ്കമാലി .വിശപ്പിന് ഭക്ഷണം ജീവന് രക്തം ക്യാമ്പയിനിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. തുറവൂർ മേഖല കമ്മിറ്റി കളമശേരി മെഡിക്കൽ കോളേജിൽ 1000ത്തോളം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ഭക്ഷണം കൊണ്ടുപോയ വാഹനം സി. പി. എ.എം അങ്കമാലി ഏരിയ കമ്മിറ്റി അംഗം ജീമോൻ കുര്യൻ ഫ്ലാഗ് ഓഫ് ചെയ്തു. വിതരണോദ്ഘാടനം സി. പി. എം തുറവൂർ ലോക്കൽ സെക്രട്ടറി കെ.പി.രാജൻ നിർവഹിച്ചു. മേഖല സെക്രട്ടറി ശ്യാം കിടങ്ങൂരാൻ, പ്രസിഡന്റ് ഇ.കെ.അജൂബ്, ജോയിന്റ് സെക്രട്ടറി സി.പി.രാജേഷ് എന്നിവർ സംസാരിച്ചു.