മൂവാറ്റുപുഴ: അഖിലേന്ത്യ കിസാൻസഭ എറണാകുളം ജില്ലാ കൺവെൻഷൻ ഇന്ന് രാവിലെ 9.30ന് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ. വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇ.കെ.ശിവൻ അദ്ധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻ ടി.എം. ഹാരിസ് സ്വാഗതം പറയും.