വൈപ്പിൻ: പത്രപ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പി. കെ. ശേഖരന്റെ ചരമ വാർഷികം വൈപ്പിൻ പ്രസ്‌ക്ലബ്ബിന്റെയും ഞാറക്കൽ പി. കെ. ബാലകൃഷ്ണൻ മെമ്മോറിയൽ ലൈബ്രറിയുടേയും നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണ സമ്മേളനം സലാം എടവനക്കാട് ഉദ്ഘാടനം ചെയ്തു. ട്രഷറർ പി. എം. സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബി. രാജീവ് സ്വാഗതം പറഞ്ഞു. കെ.കെ.രത്‌നൻ അനുസ്മരണപ്രഭാഷണം നടത്തി. പി. കെ. ശേഖരൻ, കെ. എം. അയ്യപ്പൻ എന്നിവരുടെ ഛായാചിത്രങ്ങൾ സോജൻ വാളൂരാൻ, സലാം എടവനക്കാട് എന്നിവർ ചേർന്ന് അനാഛാദനം ചെയ്തു.