വൈപ്പിൻ: ഞാറയ്ക്കൽ പഞ്ചായത്ത് 16-ാം വാർഡിൽ ഭിന്നശേഷിക്കാർക്ക് പെൻഷൻ പദ്ധതി ആരംഭിക്കുന്നു. ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തംഗം കെ. ടി. ബിനീഷിന്റെ നേതൃത്വത്തിലുള്ള പ്രതീക്ഷ സേവാ സമിതിയാണ് പെൻഷൻ പദ്ധതി ആരംഭിക്കുന്നത്. 70 ശതമാനത്തോളം ഭിന്നശേഷിയുള്ളവർക്കാണ് പെൻഷൻ നൽകുന്നത്. പരിപാടിയുടെ ഉദ്ഘാടനം നാളെ(ഞായർ)​ ഉച്ചക്ക് 2.30ന് ഞാറയ്ക്കൽ 16-ാം വാർഡിലെ പകൽ വീട്ടിൽ വച്ച് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി. എസ്. ശ്രീധരൻപിള്ള നിർവഹിക്കും. ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിൽഡ റിബേരൊ മുഖ്യാഥിതിയായിരിക്കും. ആദ്യ ഘട്ടത്തിൽ 16-ാം വാർഡിലെ ഏഴ് പേർക്കാണ് പെൻഷൻ ആനുകൂല്യം ലഭിക്കുന്നത്. വരും കാലങ്ങളിൽ പെൻഷൻ ആനുകൂല്യം കൂടുതൽപേർക്ക് ലഭ്യമാക്കുന്ന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി ശാംലാൽ പി. സഹദേവൻ അറിയിച്ചു.