വൈപ്പിൻ: അറുന്നൂറോളം അനാഥ ശിശുക്കളുടെയും അഗതികളുടെയും രക്ഷകനായിരുന്ന സർവോദയം കുര്യന്റെ 20-ാം ചരമവാർഷികദിനാചരണം 16ന് വൈകീട്ട് 3ന് ഞാറക്കൽ മാഞ്ഞൂരാൻ ഓഡിറ്റോറിയത്തിൽ എസ്. ശർമ്മ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സർവോദയം കുര്യൻ സ്മാരക ട്രസ്റ്റ് പ്രസിഡണ്ട് പോൾ. ജെ. മാമ്പിള്ളി അദ്ധ്യക്ഷത വഹിക്കും. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സർവോദയം കുര്യൻ അവാർഡിന് ഈ വർഷം അർഹനായ ആലപ്പുഴ അരൂർ പരിപാലന സൊസൈറ്റി പ്രസിഡന്റ് സേവ്യർ പോത്തംപിള്ളിക്ക് മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ പുരസ്‌കാരം സമ്മാനിക്കും. വിദ്യാഭ്യാസ പുരസ്‌ക്കാരദാനം സിപ്പി പള്ളിപ്പുറം നിർവഹിക്കും. ഞാറക്കൽ ഗവ. ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണ വിതരണം, കുര്യൻ സ്‌ക്വയറിൽ കുര്യന്റെ പ്രതിമയിൽ പുഷ്പാർച്ചന എന്നിവ രാവിലെ നടത്തും.