വൈപ്പിൻ: എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സ്വയം തൊഴിൽ വിഭാഗവും എടവനക്കാട് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ചും ബാങ്കിംഗ് മേഖലയിലുള്ള സഹായങ്ങളെക്കുറിച്ചുമുള്ള സ്വയം തൊഴിൽ ബോധവത്ക്കരണ ശിൽപശാല 20ന് രാവിലെ 10ന് എടവനക്കാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും. വിവരങ്ങൾക്ക് 0484-2502453.