ആലുവ: പട്ടികജാതി പട്ടിക വർഗ വിഭാഗത്തിന് നഗരസഭയിൽ നീക്കി വെയ്ക്കുന്ന ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. നഗരസഭയുടെ കീഴിലുള്ള അംബേദ്കർ കമ്മ്യൂണിറ്റി ഹാൾ നാശത്തിന്റെ വക്കിലാണ്. ഇതിനോട് ചേർന്ന് ലൈബ്രറി ആരംഭിക്കാൻ പുസ്തകങ്ങൾ വാങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇന്നേവരെ തുറന്നിട്ടില്ല. മേൽകൂരയെല്ലാം തകർന്ന അവസ്ഥയിലാണ്. സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ പട്ടികജാതി കമ്മ്യൂണിറ്റി ഹാളുകളുടെ നടത്തിപ്പ് പട്ടിക വിഭാഗക്കാർ വിട്ടുനൽകുമ്പോൾ ഇവിടെ നഗരസഭ തന്നെ കൈവശം വച്ച് നശിപ്പിക്കുന്നു. കമ്മ്യൂണിറ്റി ഹാളിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച സോളാർ പവർ സിസ്റ്റവും കമ്മീഷൻ ചെയ്യാതെ നശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി വാങ്ങിയ മേശയും ബെഞ്ചും കാണാനില്ല. ആംപ്ളിഫയർ ഉൾപ്പെടെ സൗണ്ട് സിസ്റ്റം പൂർണമായി നഷ്ടപ്പെട്ടു. പലവട്ടം പരാതി നൽകിയിട്ടും നഗരസഭയുടെ ഭാഗത്ത് നിന്നും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സമരത്തിന് തയ്യാറെടുക്കുന്നതെന്ന് ഇരുവരും അറിയിച്ചു.

#പട്ടികജാതി ഫണ്ട് ദുരുപയോഗവും അഴിമതിയും വക മാറ്റി ചെലവഴിക്കലും ആരോപിച്ച് പുലയർ മഹാസഭ ആലുവ താലൂക്ക് കമ്മിറ്റി നഗരസഭക്കെതിരെ പ്രത്യക്ഷ സമരം ആരംഭിക്കും.

രക്ഷാധികാരി ടി.ജി. തമ്പി, പ്രസിഡന്റ്,​ കെ.കെ. മോഹനൻ.