അങ്കമാലി..തുറവൂർ പഞ്ചായത്തിലെ ഐശ്വര്യ നഗറിൽ 67ാം നമ്പർ അംഗനവാടിയുടെ നിർമ്മാണോദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ 2018-19 വർഷ ആസ്തി വികസന ഫണ്ടിൽ നിന്നും 17.75 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. തുറവൂർ പടയാട്ടി വീട്ടിൽ അദ്ധ്യാപികയായിരുന്ന തെരേസ ജോസഫിന്റെ സ്മരണാർത്ഥം സാനി ജോസഫ് സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് അംഗനവാടി കെട്ടിടം പണികഴിപ്പിക്കുന്നത്.
തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എ പി.ജെ. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, ബ്ലോക്ക് മെമ്പർ എൽസി വർഗ്ഗീസ്, ഐ.സി.ഡി.എസ് സൂപ്രവൈസർ പി.ടി. റീന എന്നിവർ പങ്കെടുത്തു.