ആലുവ: എ.ഐ.എസ്.എഫ് ആലുവ മണ്ഡലം സമ്മേളനം ഇന്ന് സി. അച്യുതമേനോൻ സെന്ററിൽ (കെ.ജെ. ഡൊമിനിക് നഗർ) ഉച്ചക്ക് രണ്ടിന് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ. ജോയ്‌സ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ സി.പി.ഐ. ആലുവ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ ആദരിക്കും. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. നവകുമാരൻ, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് മനോജ് ജി. കൃഷ്ണൻ, ടി.എൻ. സോമൻ, അസ്ലഫ് പാറേക്കാടൻ, എം.ആർ. ഹരികൃഷ്ണൻ, ജോബി മാത്യു, എം.എ. സഗീർ, എ.എ. സഹദ്, അൻവർ അലി തുടങ്ങിയവർ സംസാരിക്കും.
യു.സി കോളേജ് യൂണിറ്റ് സമ്മേളനം
ആലുവ: എ.ഐ.എസ്.എഫ് ആലുവ യു.സി കോളേജ് യൂണിറ്റ് സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി എ.എ. സഹദ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എ. ഫയാസ്, ജിത്തു, മണ്ഡലം സെക്രട്ടറി അർജുൻ, യദു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി അമലേക്ക് (പ്രസിഡന്റ്), നിമ (വൈസ് പ്രസിഡന്റ്), മാഹിൻ (സെക്രട്ടറി), അഞ്ജന (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.