തൃക്കാക്കര : കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസിൽ അന്തർദേശീയ സമ്മർ യൂണിവേഴ്‌സിറ്റി സമ്മേളനം (ഐ.എസ്.യു.എസ്.ഡബ്‌ള്യു 2019) സമാപിച്ചു. എം.ജി സർവ്വകലാശാല സെന്റർ ഫോർ ഇന്റർനാഷണൽ കോർപ്പറേഷൻ ഡയറക്ടർ ഡോ. സജിമോൻ എബ്രഹാം മുഖ്യാതിഥിയായി. രാജഗിരി കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി അധ്യക്ഷത വഹിച്ചു.
രാജഗിരി കോളേജിലെ സാമൂഹ്യപ്രവർത്തന വിഭാഗത്തിന്റെയും എട്ട് അന്തർദേശീയ സർവ്വകലാശാലകളുടെയും ആഭിമുഖ്യത്തിൽ 'സാമൂഹിക പരിരക്ഷയും ദുർബല ജനവിഭാഗങ്ങളുടെ സുസ്ഥിതിയും' എന്ന വിഷയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചത്. 11 ദിവസ സമ്മേളനത്തിൽ 40ഓളം പ്രതിനിധികൾ പങ്കെടുത്തു.
സമാപന സമ്മേളനത്തിൽ ഡോ. ബിനോയ് ജോസഫ് (പ്രിൻസിപ്പൽ), ഡോ. അനീഷ് കെ. ആർ (സാമൂഹിക പ്രവർത്തന വിഭാഗം മേധാവി), ഡോ. ഫാ. സാജു എം.ഡി സി.എം.ഐ, ഡോ. സോഫിറ്റെപ്പാരൽ(ജനറൽ സെക്രട്ടറി, ഐ.എസ്.യു.എസ്.ഡബ്‌ള്യു) എന്നിവർ സംസാരിച്ചു.