നെടുമ്പാശേരി: നെടുമ്പാശേരി എംബാർക്കേഷൻ പോയന്റിൽ നിന്നും ഹജ്ജിനായി പുറപ്പെടുന്ന തീർത്ഥാടകർക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, മുസമ്മിൽ ഹാജി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 4.30ന് ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീൽ നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിക്കും. നാളെ പുറപ്പെടുന്ന തീർഥാടകർക്കായി ഇന്ന് രണ്ട് മുതൽ വിമാനത്താവളത്തിലെ ടി 3 ടെർമിനലിൽ അറൈവൽ ഭാഗത്ത് രജിസ്‌ട്രേഷൻ ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ആദ്യ വിമാനം. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എ.എം. ആരിഫ്, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, വി.കെ. ഇബ്രാഹിം കുഞ്ഞ്, സിയാൽ എം.ഡി വി.ജെ. കുര്യൻ, ഡയറക്ടർ എ.സി.കെ നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം. ഷെബീർ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ സംസാരിക്കും. എൻ.പി. ഷാജഹാൻ, ഷബീർ മണക്കാടൻ, ജസിൽ തോട്ടത്തിക്കുളം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.