കൊച്ചി : കെട്ടിട നിർമ്മാണത്തൊഴിലാളി യൂണിയൻ (സി.എെ.ടി.യു) ഏരിയാ സമ്മേളനം നാളെ തുടങ്ങും. രാവിലെ 10.30 ന് എറണാകുളം സൗത്തിലെ അദ്ധ്യാപക ഭവൻ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ് സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്യും. പി.ആർ. സത്യൻ, വി.എസ്. നന്ദനൻ, എന്നിവർ പങ്കെടുക്കും. 15 ന് വെെകിട്ട് അഞ്ചിന് ഹെെക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ. ജേക്കബ് സമ്മാനം വിതരണം ചെയ്യും. സി.കെ. പരീത് , പി.എൻ. സീനുലാൽ, അഡ്വ. എം. അനിൽകുമാർ എന്നിവർ പ്രസംഗിക്കും.