നെടുമ്പാശേരി: ആലുങ്കൽ കടവ് പാലം നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിനായി തണ്ണീർത്തടം ഏറ്റെടുക്കാൻ സർക്കാർ അനുവദിച്ചാൽ മൂന്ന് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ തീരുമാനം. ലാന്റ് അക്വിസിഷൻ നടപടികൾ വൈകിയതിനെ തുടർന്ന് അൻവർ സാദത്ത് എം.എൽ.എ ഇടപ്പെട്ട് കളക്ട്രേറ്റിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

അപ്രോച്ച് റോഡിനായി ഏറ്റെടുക്കേണ്ട സ്ഥലം തണ്ണീർത്തടമായതിനാൽ സർക്കാരിൽ നിന്നും അനുമതി ലഭിക്കണം. ഇതിനായി ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി ശുപാർശ നൽകിയിട്ടുണ്ട്. കൃഷി വകുപ്പിൽ നിന്നും ഒരു മാസത്തിനകം അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തിരുമാനിച്ചു.

അൻവർ സാദത്ത് എം.എൽ.എ, ജില്ലാ കളക്ടർ എസ്. സുഹാസ്, ഡപ്യൂട്ടി കളക്ടർ സിനേഷ് കുമാർ, നെടുമ്പാശ്ശേരി പഞ്ചായത്തു പ്രസിഡന്റ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, മെമ്പർമാരായ ലിസ്സി ജോർജ്, ഷാന്റി സാജു, പ്രിൻസിപ്പൽ ക്യഷി ഓഫീസർ ലേഖാ കാർത്തി, സ്‌പെഷ്യൽ തഹസീൽദാർ എൻ.കെ. കൃപ, പി.ഡബ്ലു.ഡി പാലം വിഭാഗം എക്‌സി. എഞ്ചിനീയർ പി. ഇന്ദു, അസി. എക്‌സി. എൻജിനീയർമാരായ പീയൂസ് വർഗ്ഗീസ്, മുഹമ്മദ് ബഷീർ, നെടുമ്പാശ്ശേരി ക്യഷി ഓഫീസർ എസ്. സിമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

#പരിസ്ഥിതി ആഘാത പഠനത്തിന്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് 15ന് പറമ്പുശ്ശേരിയിൽ നടക്കും.