road
തൊടുപുഴ - മുവാറ്റുപുഴ റോഡിൽ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിനു മുന്നിൽ ഇരുചക്രവാഹന യാത്രകാർക്കു ഭീഷണിയായി രൂപപ്പെട്ടിരിക്കുന്ന കുഴികൾ

മൂവാറ്റുപുഴ: വാഹനയാത്രക്കാരെ ദുരി​തത്തി​ലാക്കി​ തൊടുപുഴ -മുവാറ്റുപുഴ റോഡിൽ ചതിക്കുഴികൾ .ഇരുചക്രവാഹന യാത്രികരുടെ സഞ്ചാരപാതയിലാണ് ചതിക്കുഴികൾ . റോഡിന്റെ ഇരുവശങ്ങളിലും രൂപപ്പെട്ട ആഴം കൂടിയ കുഴികൾഅകലെ നിന്നു നോക്കുമ്പോൾ കാണാൻ കഴിയാത്തതിനാൽവാഹനങ്ങൾഅപകടത്തിൽ പെടുന്നത് പതിവായി . കുഴിയുടെ ആഴം അറിയാതെയാണ് യാത്രക്കാർ അപകടത്തിൽ പെടുന്നത്.വാഴക്കുളം ടൗൺപ്രദേശങ്ങളിലും ഇതര ഭാഗങ്ങളിലുംകുഴികൾ നിരവധിയുണ്ട്. സ്കൂളി​ന് സമീപമുള്ളചതിക്കുഴികളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ അപകടത്തിനിരയാകുന്നു.റോഡിലെ മറ്റു ഭാഗങ്ങളിൽ കാര്യമായ തകരാറില്ലാത്തതിനാൽ വല്ലപ്പോഴും ഇതുവഴി പോകുന്ന യാത്രക്കാരാണ് അപകടത്തിൽ പെടുന്നത്. 2006 ൽ കെ എസ് ടി.പിയുടെ റോഡ് നവീകരണത്തിന്റെ ഭാഗമായി ടാർ ചെയ്തതി​ന് ശേഷം അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ല.