കൊച്ചി : എസ്.ആർ.വി.സ്കൂളിൽ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ.കസ്തൂരി രംഗന്റെ എം.പി.ഫണ്ടിൽ നിന്നനുവദിച്ച തുക ഉപയോഗിച്ച് നർമ്മിച്ച സയൻസ് മ്യൂസിയത്തിലെ മുറികൾ , വിദ്യാഭ്യാസ വകുപ്പിന്റെ ഒഫീസാക്കി മാറ്റാനുള്ള നടപടികളിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിന്മാറണമെന്ന് സ്കൂൾ വികസന സമിതിയും , പൂർവ്വ വിദ്യാർത്ഥി സംഘടനയും മന്ത്രിയോടാവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ഒഫീസ് എസ്.ആർ.വി അങ്കണത്തിലേക്ക് മാറ്രാനുള്ള ഉത്തരവി​റക്കി​യത് .. എെ.എസ്.ആർ.ഒ, നേവൽ അക്കാഡമി എന്നിവയുടെ സഹകരണത്തോടെ മ്യൂസിയം നവീകരിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഒഫീസ് മാറ്രുന്നതിനെതിരെ ബഹുജനങ്ങളെ സംഘടിപ്പിച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ ഭാരവാഹികളായ ഡോ. എ.കെ സഭാപതി ,ശശിധരൻ എം.പി. , അരവിന്ദാക്ഷൻ എന്നിവർ പറഞ്ഞു.