മൂവാറ്റുപുഴ: നാട്ടാന പരിപാലന ചട്ടങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന് അഖില കേരള ആനത്തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം സർക്കാരിനോടാവശ്യപ്പെട്ടു. ആന തൊഴിലാളി മേഖല സങ്കീർണങ്ങളായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുകയാണ്. സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബാബുപോൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജിനേഷ് കാക്കനാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.കെ. അജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സി.കെ. ജോർജ്, സംസ്ഥാന സെക്രട്ടറി മനോജ് അയ്യപ്പൻ എന്നിവർ സംസാരിച്ചു. വിനയകുമാർ സ്വാഗതവും സഗേഷ് നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായി ജിനേഷ് കാക്കനാടൻ (പ്രസിഡന്റ്), എൻ.കെ.അജയൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.