marar
കരവട്ടേടത്ത്‌ നാരായണമാരാർ

രാമമംഗലം : കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഷട്കാല ഗോവിന്ദ മാരാർ സ്മൃതി മഹോത്സവ വും, പുരസ്കാര സമർപ്പണവും ഞായറാഴ്ച നടക്കും. വൈകിട്ട് 4ന് രാമമംഗലം കലാസമതി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ ഡയറക്ടർ പ്രെഫ: എം.ബാലസുബ്രഹ്മണ്യം മുഖ്യാഥിതിയാകും കലാസമതി പ്രസിഡന്റ് പ്രെഫ: ജോർജ് എസ്.പോൾ അദ്ധ്യക്ഷത വഹിക്കും . വൈകിട്ട് 5.30ന് സിതാര ബാലകൃഷ്ണന്റെ മോഹിനിയാട്ടം, ടി.പി. വിവേകിന്റെ ഹൃദയഗീതം സംഗീത പരിപാടി എന്നിവയുണ്ട്.

കരവട്ടേടത്ത് നാരായണ മാരാർക്ക് ഷട്കാല ഗോവിന്ദ മാരാർ പുരസ്കാരം.

പഞ്ചവാദ്യകലാരംഗത്തെ പ്രഗൽഭനായ രാമമംഗലം കരവട്ടേടത്ത് നാരായണ മാരാർ ഷട്കാല ഗോവിന്ദമാരാർ പുരസ്കാരത്തിന് അർഹനായി ഷട്കാല ഗോവിന്ദമാരാർക്ക് ജന്മം നൽകിയ കരവട്ടേടത്ത് തറവാട്ടിൽ ജനിച്ച് വളർന്ന നാരായണ മാരാർക്ക് പഞ്ചവാദ്യകലാരംഗത്തെ (തിമില) നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രാടിയന്തരക്കാരനായാണ് തുടക്കും. രാമമംഗലം പടിക്കൽ ഗോവിന്ദക്കുറുപ്പിന്റെയും. താഴത്തേടത്ത് കുഞ്ഞുകൃഷ്ണമാരാരുടെയും ശിക്ഷണത്തിലാണ് പഞ്ചവാദ്യവും, കേളിയും, തായമ്പകയും അഭ്യസിച്ചത്. 2010 ൽ കേരള സർക്കാർ പല്ലാവൂർ അപ്പുമാരാർ വാദ്യ പുരസ്കാരം നൽകി ആദരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് 4ന് ഷട്കാല ഗോവിന്ദ മാരാർ കലാസമതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് പുരസ്കാരം സമർപ്പിക്കും. 25,000 രൂപയും ഫലകവും' പ്രശസ്ഥിപത്രവുമടങ്ങുന്ന പുരസ്കാരമാണ് മാരാർക്ക് നൽകുന്നതെന്ന് കലാസമതി സെക്രട്ടറി കെ.ജയചന്ദ്രൻ നായർ, ജോ. സെക്രട്ടറി പി.പി.രവീന്ദ്രൻ, വൈസ് പ്രസിഡന്റ് റ്റി.കെ.അലക്സാണ്ടർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.