ആലുവ:ടിപ്പർ ലോറികൾക്കെതിരെ അനാവശ്യമായി പിഴ ചുമത്തുന്ന പൊലീസ് നടപടി അവസാനിപ്പക്കണമെന്ന് സംസ്ഥാന ടിപ്പർ ലോറി ഓപ്പറേറ്റേഴ്സ് ആന്റ് വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി എം.എം. അലിയാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റായി പോളി ഫ്രാൻസിസ് (ആലുവ)നെയും ജനറൽ സെക്രട്ടറിയായി വിജയൻ മുണ്ടിയത്ത് (പെരുമ്പാവൂർ)നെയും ട്രഷററായി ഷാജി പുളിമൂട്ടിലിനെ (അങ്കമാലി)യും തിരഞ്ഞെടുത്തു.