കൊച്ചി: എറണാകുളത്തിന്റെ വികസനത്തിനുള്ള മൂന്നു പദ്ധതികൾ ഹൈബി ഈഡൻ എം.പി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരിക്ക് സമർപ്പിച്ചു. മന്ത്രി അനുകൂലമായി പ്രതികരിച്ചെന്ന് എം.പി അറിയിച്ചു. സ്വപ്‌ന പദ്ധതികൾ.
 1എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബസ് പോർട്ട്
വളരെ ശോചനീയമായ അവസ്ഥയാണ് സ്റ്റാൻഡിന്റേത്. കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിൽ 6.5 ഏക്കർ സ്ഥലം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പദ്ധതിക്കായിയുണ്ട്. എറണാകുളം റെയിൽവേ ജംഗ്‌ഷൻ സ്റ്റേഷനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് വിമാനത്താവള മാതൃകയിലുള്ള അത്യാധുനിക ബസ്‌ പോർട്ടുണ്ടായാൽ റെയിൽ, റോഡ്, മെട്രോ, വാട്ടർ മെട്രോ എന്നിവയെല്ലാം ചേരുന്ന സംയോജിത ഗതാഗത സംവിധാനം രൂപപ്പെടും.
 നിതിൻ ഗഡ്‌കരി
അനുകൂലമായ പ്രതികരണമാണ് മന്ത്രിയിൽ നിന്നുണ്ടായതെന്ന് ഹൈബി അറിയിച്ചു.സാധ്യത പഠനം
നടത്താൻ നിർദേശം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.
 2 കണ്ടെയ്‌നർ ടെർമിനൽ റോഡിൽ 1.6 കിലോമീറ്റർ വാക്ക്‌വേ
സൗന്ദര്യവത്കൃത നടപ്പാതയ്‌ക്കുള്ള ശുപാർശ കൈമാറി. കളമശേരി മുതൽ വല്ലാർപാടം വരെയുള്ള 15 കിലോമീറ്റർ ഹൈവേയിലെ ടൂറിസം സാധ്യതകൾ വിശദീകരിച്ചു. ജലാശയങ്ങളോട് ചേർന്ന് 10 കിലോമീറ്റർ റോഡ് ടൂറിസത്തിന് അനുയോജ്യമാണ്. വല്ലാർപാടത്ത് നിന്ന് അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മുളവുകാട് നോർത്തിലെത്തും. ഇവിടെയാണ് പദ്ധതിയുടെ ഒന്നാം ഘട്ടം. തന്റെ നിർദേശ പ്രകാരം വിവിധ ഏജൻസികൾ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ട്.
 ഗഡ്ഗരി
തുടർ നടപടികൾ ടൂറിസം ഡിപ്പാർട്ട്‌മെന്റിന് കൈമാറാമെന്ന് മന്ത്രി അറിയിച്ചു. എം.പിയുടെ പ്രാദേശീക വികസന ഫണ്ടും വിവിധ പൊതുമേഖല സ്ഥാപനങ്ങളുടെ സി. എസ്. ആർ ഫണ്ടും ഉപയോഗിച്ച് പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ഹൈബി ഈഡൻ പറഞ്ഞു

അങ്കമാലി കുണ്ടന്നൂർ അതിവേഗ സമാന്തര പാത
ദീർഘദൂര യാത്രക്കാർക്ക് ആലുവ, കളമശ്ശേരി, ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില തുടങ്ങിയ തിരക്കേറിയ ജംഗ്ഷനുകളിലെ ട്രാഫിക് കുരുക്കുകൾ ഒഴിവാക്കി യാത്ര ചെയ്യാനും അതിവേഗം ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുവാനും കഴിയുന്ന പദ്ധതി.
ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി‌ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിചേരാനുള്ള മാർഗം കൂടിയാണിത്. എൻ.എച്ച്.എ സാധ്യത പഠനം നടത്തിയിട്ടുണ്ടെന്നും ഹൈബി ഈഡൻ പറഞ്ഞു.