ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച കെട്ടിടം ചോർന്നു
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത യുണിവേഴ്സിറ്റിയിൽ പണിതീർത്ത കെട്ടിടം മഴ പെയ്ത്ത്തോടെ ചോർന്നൊലിച്ചു. ജൂൺ 22-ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി.ജലിൽ ഉദ്ഘാടനം ചെയ്ത് ആഴ്ചകൾക്കുള്ളിലാണ് ചോർച്ച കണ്ടത്. രാവിലെ ജോലിക്കാരാണ് കെട്ടിടത്തിന്റെ ഫ്ലോറിൽ വെള്ളം കെട്ടി കിടക്കുന്നത് കണ്ടത്. തുടർന്നുള്ള പരിശോധനയിൽ സ്വിച്ച് ബോർഡുകൾക്കുള്ളിൽ നിന്ന് പോലും വെള്ളം ഭിത്തിയിലൂടെ വ്യാപകമായി ഒഴുകി. മുറിയിൽ സൂക്ഷിച്ചിരുന്ന ബുക്കുകളും, ഫയലുകളും വെള്ളത്തിൽ നനഞ്ഞു.ജോലിക്കാർ ഇതെല്ലാം വെയിലത്തിട്ട് ഉണക്കിയെടുത്തു. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഭാഷ ബ്ലോക്കിലെ ചോർച്ച അഴിമതിയുടെയും, കെടുകാര്യസ്ഥതയുടെയും ഉദാഹരണമാണെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.അനദ്ധ്യാപകർക്ക് വേണ്ടിയുള്ള ക്വാർട്ടേഴ്സ് നിർമ്മാണവും ഇതിനോടൊപ്പമാണ് നടത്തിയത്.ഇംഗ്ലീഷ് മലയാളം ഹിന്ദി ഭാഷകൾ പഠിക്കുന്നതിനുവേണ്ടിയുള്ള സംവിധാനങ്ങളോടുകൂടിയ കെട്ടിടമാണ് ലാംഗ്വേജ് ബ്ലോക്ക്.
#നിർമ്മാണത്തിൽ അപാകത
കാലടി സംസ്കൃത സർവകലാശാല ക്യാംപസിൽ രണ്ട് സ്ഥലങ്ങളിലായി നിർമ്മിച്ച അനദ്ധ്യാപക കോട്ടേഴ്സ് കെട്ടിടത്തിനും വിവിധ ഭാഷകൾ പഠിക്കുന്നതിന് നിർമ്മിച്ച ലാംഗ്വേജ് ബ്ലോക്കിന്റെയും നിർമ്മാത്തിൽ അപാകതയുണ്ടെന്ന് ആരോപണം. കെട്ടിടത്തിന്റെ മുകൾവശത്ത് സിമന്റ് മിശ്രിതം ഇടാത്തതുകൊണ്ടാണ് ചോർച്ച അനുഭവപ്പെട്ടതെന്ന് സർവകലാശാല അധികൃതർ പറഞ്ഞു. നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുടുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
#27,851 ചതുരശ്ര അടിയിൽ നിർമ്മിച്ച ലാംഗ്വേജ് ബ്ലോക്കിന് അഞ്ചുകോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.
9കോടി
ഒമ്പത് കോടി രൂപയോളം രണ്ട് കെട്ടിടസമുച്ചയങ്ങൾക്കും ചെലവായി.