ammini-nagarasabha-parav

പറവൂർ : വീടു നിർമിച്ചു നൽകാമെന്നു പറഞ്ഞു പണം കൈപ്പറ്റിയ ശേഷം വീട് നിർമ്മാണം തുടങ്ങാത്തതിൽ പ്രതിഷേധിച്ച് വയോധിക പറവൂർ നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പെരുമ്പടന്ന മാട്ടുമ്മൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ അമ്മിണി (78) ആണ് വെള്ളിയാഴ്ച് രാവിലെ മുതൽ വൈകീട്ട് വരെ മകൾ ലളിതയോടൊപ്പം സമരം നടത്തിയത്. ഒറ്റയ്ക്കു താമസിച്ചിരുന്ന അമ്മിണിയുടെ വീട് പ്രളയത്തിൽ പൂർണമായി തകർന്നു. റീബിൽഡ് കേരളയുടെ ഭാഗമായി ഇവർക്കു നാലര ലക്ഷം സർക്കാർ അനുവദിച്ചു. ആദ്യ ഗഡുവായി 95,000 രൂപ ബാങ്ക് അക്കൗണ്ടിൽ വന്നു. വീടുനിർമാണത്തിന് നഗരസഭ അധികൃതരുടെ നിർദ്ദേശപ്രകാരം ചുമതലപ്പെടുത്തിയ ഏജൻസിക്ക് പണം കൈമാറി. മൂന്നു മാസത്തിനുള്ളിൽ വീട് പണിത് കൊടുക്കാമെന്നായിരുന്നു കരാർ.എന്നാൽ നിർമ്മാണമൊന്നും തുടങ്ങിയില്ല. നൽകിയ പണം തിരിച്ചു കിട്ടിയതുമില്ല.അമ്മിണിയെ പിൻതുണച്ചു പ്രതിപക്ഷത്തെ എൽ.ഡി.എഫ് കൗൺസിലർമാർ സമരത്തിനെത്തി. സമരം നീണ്ടതോടെ നഗരസഭ ചെയർമാനും പ്രതിപക്ഷ കൗൺസിലർമാർ കമ്പനിയുമായി ബന്ധപ്പെട്ടതു മൂലം വൈകിട്ടോടെ ഏജൻസി അധികൃതർ 95,000 രൂപ അമ്മിണിക്കു തിരിച്ചു നൽകി.

--------------------------------------------------------

18 പേർ പ്രതിസന്ധിയിലാണെന്ന് ആക്ഷേപം.

റീബിൽഡ് കേരളയിൽ പത്തും വീടുകളുടെയും പി.എം.എ.വൈ പദ്ധതിയിൽ എട്ടും വീടുകളുമടക്കം പതിനെട്ട് വീടുകളുടെ നിർമാണമാണ് നഗരസഭയിൽ ഹാബിറ്റാറ്റ് ടെക്നോളജി ഏറ്റെടുത്തിട്ടുള്ളത്. അതിൽ ഒരു വീടുപോലും പൂർത്തിയായിട്ടില്ല.

#രണ്ട് വീട് നിർമ്മിക്കാൻ പണം വാങ്ങിയിട്ട് ഏജൻസി തിരിഞ്ഞു നോക്കിയിട്ടില്ല.

കെ.ജി. ഹരിദാസ്,​ കൗൺസിലർ

#പ്രളയബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനു വാങ്ങിയ തുക സുധാര്യമല്ലെന്നും ജനങ്ങൾ കമ്പളിപ്പിക്കപ്പെടുകയാണ്

ടി.വി. നിഥിൻ,​ വികസനകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി അദ്ധ്യക്ഷൻ