ആലുവ: ഞാറയ്ക്കൽ, കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന എ.ടി.എം കവർച്ച കേസ്സുകളിലെ പ്രതികളെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് ആസ്ഥാനത്ത് ആദരിച്ചു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അനുമോദന പത്രം നൽകി.
ഞാറയ്ക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പുതുവൈപ്പ് സ്‌കൂൾമുറ്റം എസ്.ബി.ഐ ശാഖാ കെട്ടിടത്തിനു ചേർന്നുള്ള എ.ടി.എം കൗണ്ടറിലും കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള രാമപുരം കവലയ്ക്കടുത്ത് എ.ടി.എം കൗണ്ടറിലും മോഷണം നടത്തിയ പ്രതികളെയും സമർത്ഥമായി പിടികൂടിയ എ.എസ്.ഐ ജോജി സെബാസ്റ്റ്യൻ, എം.കെ. ഷംസുദ്ദീൻ, എസ്.സി.പി.ഒ.മാരായ മാത്യു എം. ജേക്കബ്, പ്രവീൺകുമാർ, ജോർജ്ജ് ടി. ജേക്കബ്, സി.കെ. മനോജ്, സി.പി.ഒ.മാരായ പി.വി. ശിവദാസ്, എ.വി. വിനു, എം.എസ്. മിറാഷ്, പി.ഡി. പ്രവീൺദാസ്, ടി.എം. നർഷോൺ, ഹോം ഗാർഡ് എൻ.കെ. സോമൻ എന്നിവരയാണ് ആദരിച്ചത്.