പറവൂർ : വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ ബി.ജെ.പി പറവൂർ നിയോജക മണ്ഡലം കമ്മിറ്റി ഏഴിക്കര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റെ സാജൻ കട്ടായത്ത് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ അനിൽ ചിറവക്കാട്ട്, സിന്ധു നാരായണൻകുട്ടി,സി.വി. ഹരിദാസ്, ഹരേഷ് വെന്മണിശ്ശേരി, അഡ്വ. ഈശ്വരപ്രസാദ്, അഡ്വ. വിശ്വനാഥമേനോൻ, തിലകൻ ശാന്തി, അശോകൻ പെരുമ്പടന്ന, രാജു മടവന തുടങ്ങിയവർ സംസാരിച്ചു.